Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Geneva

International

റ​ഷ്യ - യു​ക്രെ​യ്ൻ യു​ദ്ധം; മൂ​ന്നാം റൗ​ണ്ട് ച​ർ​ച്ച ഇ​ന്ന്

കീ​വ്: റ​ഷ്യ - യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നാം റൗ​ണ്ട് ച​ർ​ച്ച​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. ജ​നീ​വ​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ യു​ക്രെ​യ്ൻ, റ​ഷ്യ, യു​എ​സ് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. 

യു​എ​സ് മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ റ​ഷ്യ കൈ​വ​ശ​പ്പെ​ടു​ത്തി​യ യു​ക്രെ​യ്ൻ പ്ര​ദേ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ചാ​കും പ്ര​ധാ​ന​മാ​യും സം​സാ​രി​ക്കു​ക. ച​ർ​ച്ച​യി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും  ക്രി​യാ​ത്മ​ക​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്നും യു​ക്രെ​യ്ൻ പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ റു​സ്‌​തം ഉ​മ​റോ​വ് ടെ​ലി​ഗ്രാ​മി​ൽ കു​റി​ച്ചു. 

പു​ടി​ന്‍റെ സ​ഹാ​യി വ്ലാ​ഡി​മി​ർ മെ​ഡി​ൻ​സ്‌​കി​യാ​ണ് റ​ഷ്യ​ൻ സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്. യു​എ​ഇ​യി​ൽ ന​ട​ന്ന ക​ഴി​ഞ്ഞ ര​ണ്ട് റൗ​ണ്ട് ച​ർ​ച്ച​ക​ളും ത​ട​വു​കാ​രെ കൈ​മാ​റു​ന്ന വി​ഷ​യം ച​ർ​ച്ച ചെ​യ്‌​ത​ത്‌ അ​ല്ലാ​തെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​ക്കി​യി​രു​ന്നി​ല്ല.

അ​തേ​സ​മ​യം കീ​വി​ലെ ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് റ​ഷ്യ കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ല്ലാ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കി​വ​യ്ക്കാ​ൻ സെ​ല​ൻ​സ്‌​കി നി​ർ​ദേ​ശം ന​ൽ​കി. 

International

യുഎസ്-ഇറാൻ ചർച്ച നാളെ ജനീവയിൽ; യുഎസ് ഉപരോധം ഇളച്ചാൽ വിട്ടുവീഴ്ച ചെയ്യാമെന്ന് ഇറാൻ

ടെ​ഹ്റാ​ൻ: ഇ​റാ​ന്‌-​അ​മേ​രി​ക്ക ആ​ണ​വ ച​ർ​ച്ച​യു​ടെ തു​ട​ർ​ച്ച നാ​ളെ ജ​നീ​വ​യി​ൽ ന​ട​ക്കും. അ​മേ​രി​ക്ക​യി​ൽ​നി​ന്നു പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫും ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജാ​ര​ദ് കു​ഷ്ന​റും പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണു സൂ​ച​ന.ഇ​റാ​നി​ൽ​നി​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി​യും പ​ങ്കെ​ടു​ത്തേ​ക്കും. പ​രോ​ക്ഷ ച​ർ​ച്ച​യി​ൽ ഒ​മാ​ന്‍റെ മ​ധ്യ​സ്ഥ​ത തു​ട​രും.

ഇ​തി​നി​ടെ, ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യ്ക്ക് അ​മേ​രി​ക്ക സ​ന്ന​ദ്ധ​ത കാ​ട്ടി​യാ​ൽ ഇ​റാ​ൻ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​ണെ​ന്ന് അ​വ​രു​ടെ വി​ദേ​ശ​കാ​ര്യ ഉ​പ മ​ന്ത്രി മ​ജീ​ദ് ത​ക്ത് റ​വാ​ഞ്ചി പ​റ​ഞ്ഞു. പ​ന്ത് അ​മേ​രി​ക്ക​യു​ടെ കോ​ർ​ട്ടി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ആ​ണ​വ​വി​ഷ​യ​ത്തി​ൽ ധാ​ര​ണ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഇ​റാ​നെ​തി​രേ ആ​ക്ര​മ​ണം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് മു​ന്ന​റി​യി​പ്പു ന​ല്കി​യി​ട്ടു​ള്ള​ത്. ട്രം​പി​ന്‍റെ ഉ​ത്ത​ര​വു ല​ഭി​ക്കു​ന്ന പ​ക്ഷം ഇ​റാ​നെ​തി​രേ ആ​ഴ്ച​ക​ൾ നീ​ളു​ന്ന സൈ​നി​ക ന​ട​പ​ടി​ക്കു യു​എ​സ് സേ​ന ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​തി​നി​ടെ, ട്രം​പ് പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്കു മ​റ്റൊ​രു വി​മാ​ന​വാ​ഹി​നി യു​ദ്ധ​ക്ക​പ്പ​ൽ​കൂ​ടി അ​യ​ച്ചു.

പ്ര​സി​ഡ​ന്‍റ് ട്രം​പി​നു താ​ത്പ​ര്യം ധാ​ര​ണ ഉ​ണ്ടാ​ക്കു​ന്ന​തി​ലാ​ണെ​ന്നും എ​ന്നാ​ൽ, ഇ​റാ​നു​മാ​യി ധാ​ര​ണ ഉ​ണ്ടാ​ക്കു​ന്ന​തു വ​ള​രെ വ​ള​രെ വി​ഷ​മം​പി​ടി​ച്ച കാ​ര്യ​മാ​ണെ​ന്നും യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ശ​നി​യാ​ഴ്ച പ​റ​ഞ്ഞു.

NRI

ജ​നീ​വ​യി​ലെ ഗ്ലോ​ബ​ൽ മോ​ഡ​ൽ സ​മ്മേ​ള​ന​ത്തി​ൽ രാ​ജ​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​ന് അ​ഭി​മാ​ന​നേ​ട്ടം

ജ​നീ​വ: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ജ​നീ​വ​യി​ലെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​സ്ഥാ​ന​ത്ത് ഒ​ക്ടോ​ബ​ർ 28 മു​ത​ൽ 31 വ​രെ ന​ട​ന്ന ഗ്ലോ​ബ​ൽ മോ​ഡ​ൽ വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സ​മ്മേ​ള​ന​ത്തി​ൽ ക​ള​മ​ശേ​രി രാ​ജ​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ "ബെ​സ്റ്റ് സ്മോ​ൾ ഹൈ ​സ്കൂ​ൾ ഡെ​ലി​ഗേ​ഷ​ൻ അ​വാ​ർ​ഡ്' നേ​ടി.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ലോ​ക ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​നാ ഫെ​ഡ​റേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഈ ​ഗ്ലോ​ബ​ൽ സ​മ്മേ​ള​ന​ത്തി​ൽ 50-ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 400-ത്തി​ല​ധി​കം യു​വ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

ലോ​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള ന​വീ​ന പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ഡ​ബ്ല്യു​എ​ച്ച്ഒ വി​ദ​ഗ്ധ​രു​മാ​യി സം​വ​ദി​ക്കാ​നു​മു​ള്ള വേ​ദി​യാ​യി പ​രി​പാ​ടി മാ​റി. ഫാ​ക്ക​ൽ​റ്റി അം​ഗ​വും കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ബി​ന്നി വ​ർ​ഗീ​സ് ന​യി​ച്ച രാ​ജ​ഗി​രി സം​ഘ​മാ​ണ് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ൽ.

 

Latest News

Corehub Up